സമുദായങ്ങളെ മുൻ നിർത്തിയുള്ള രാഷട്രീയം തീക്കൊള്ളി കൊണ്ടുള്ള തല ചൊറിച്ചിൽ: പി.സി.തോമസ്

കോട്ടയം: ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം സമുദായാംഗങ്ങളെ മുൻനിർത്തി ചിലർ നടത്തുന്ന രാഷ്ട്രീയ നീക്കം തീക്കൊള്ളികൊണ്ട് തല ചൊറിച്ചിണെന്ന് കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു. സമുദായങ്ങളെ മുൻ നിർത്തി കളിക്കുന്ന നിലനിൽപ്പ് രാഷ്ട്രീയം കേരളത്തിലെ മതസൗഹാർദം തകർക്കാൻ ഇടയാക്കുമെന്നും P.C.തോമസ് അഭിപ്രായപ്പെട്ടു. ഈ നില തുടർന്നാൽ കേരളം കലാപഭൂമി ആകുന്ന കാലം വിദൂരമല്ല എന്നും, എല്ലാ സമുദായങ്ങളും സൗഹാർദ്ദത്തോടെ ജീവിക്കുന്ന കേരളമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള കോൺഗ്രസ് കോട്ടയം ജില്ലാ നേതൃസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രസംഗം നടത്തി.കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, പാർട്ടി ഉന്നതാതികാര സമിതി അംഗങ്ങളായജയിസൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, മാഞ്ഞൂർ മോഹൻകുമാർ, മാത്തുക്കുട്ടി പ്ലാത്താനം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, പാർട്ടി ജനറൽ സെക്രട്ടറിമാരായ കെ.പി.പോൾ, എ.കെ.ജോസഫ്, ജോയി ചെട്ടിശേരി, പാർട്ടി നേതാക്കളായ കുര്യൻ പി.കുര്യൻ, എ.സി.ബേബിച്ചൻ, സി.വി.തോമസുകുട്ടി, കുഞ്ഞുമോൻ ഒഴുകയിൽ, സ്റ്റീഫൻ ചാഴികാടൻ, സാബു പീടികേക്കൽ, എബി പൊന്നാട്ട്, കെ.എസ്.ചെറിയാൻ, പി.റ്റി.ജോസ് പാരിപ്പള്ളിൽ, സെബാസ്റ്റ്യൻ കോച്ചേരി, സിറിൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.