അമ്പാടി ബാലകൃഷ്ണന്റെ പേരിലുള്ള അവാർഡ് വിതരണം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു

പാലായിലെ മികച്ച സാഹിത്യകാരനായിരുന്ന അമ്പാടി ബാലകൃഷ്ണന്റെ പേരിൽ ഏർപ്പെടുത്തിയ പാലായിലെ മികച്ച സാഹിത്യകാരനുള്ള അവാർഡ് കുറിച്ചിത്താനം ശ്രീധരീയം ആയുർവേദ കുടുംബത്തിലെ കാരണവരും സാഹിത്യകാരനുമായ S.P Namboothiri അവർകൾക്ക് പാലാ എം.എൽ.എ മാണി സി കാപ്പൻ അവാർഡും പ്രശസ്തി പത്രവും നൽകി ആദരിച്ചു.ഏഴാച്ചേരി നാഷണൽ ലൈബ്രറി സ്ഥാപകരിൽ ഒരാളായിരുന്ന അമ്പാടി ബാലകൃഷ്ണന്റെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പ്രഥമ അവാർഡാണ് ശ്രീ. S.P Namboothiri ക്ക് നൽകിയത്. ചടങ്ങിൽ അമ്പാടി ബാലകൃഷ്ണന്റെ അവസാന നോവൽ ആയ ‘കരിമഷി കോലങ്ങൾ ‘ശ്രീ. എൻ. രാജൻ (rtd. IPS)രാമപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഷൈനി സന്തോഷിന് നൽകി പ്രകാശനം ചെയ്തു.

യോഗത്തിൽ നാഷണൽ ലൈബ്രറി പ്രസിഡന്റ്‌ ആർ.സനൽ കുമാർ അധ്യക്ഷത വഹിച്ചു.രാമപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഷൈനി സന്തോഷ്‌, വാർഡ് മെമ്പർ ശ്രീ. കെ കെ ശാന്താറാം,ലൈബ്രറി കൌൺസിൽ മീനച്ചിൽ താലൂക്ക് സെക്രട്ടറി റോയ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.എസ്സ്. പി നമ്പൂതിരി മറുപടി പറഞ്ഞു.

യോഗത്തിൽ അഡ്വ . വി. ജി വേണുഗോപാൽ സ്വാഗതവും ബി അംബിക നന്ദിയും പറഞ്ഞു.

Leave a Reply