ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ സ്വാതന്ത്ര്യ ലബ്ദിയുടെ 75-ാം വാർഷിക ദിനാഘോഷ ഭാഗമായി പ്രസിഡന്റ് ശ്രീ.എം.മോനിച്ചൻ ദേശീയ പതാക ഉയർത്തി.

ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ സ്വാതന്ത്ര്യ ലബ്ദിയുടെ 75-ാം വാർഷിക ദിനാഘോഷ ഭാഗമായി പ്രസിഡന്റ് ശ്രീ.എം.മോനിച്ചൻ ദേശീയ പതാക ഉയർത്തി.
ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. കുടയത്തൂർ, പൂമാല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പലും ഭരണ സമിതി അംഗവുമായ റോയി തോമസ് ജൂബിലി സന്ദേശം നൽകി.
ഭരണ സമിതി അംഗങ്ങളായ എ.സാനു , അൻഷാദ് സി.ജെ, കെ.എ ശശി കല, ജിനു സാം ജോൺ , ലിയോ ചന്ദ്രൻ കുന്നേൽ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, കേരളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടയ്ക്കപ്പടവിൽ , ചാണ്ടി ആനിത്തോട്ടം, മാത്യൂ കരിമ്പാനി , സൈബു ജോൺ , ശശി ഇ.കെ, സനു മാത്യൂ എന്നിവർ പ്രസംഗിച്ചു.