ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തു; പെൺമക്കൾ പ്രതീക്ഷ: രാഷ്ട്രപതി
എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്ക് ആദരമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
വിദേശികൾ രാജ്യത്തെ ചൂഷണം ചെയ്തു. അവരിൽനിന്ന് നാം രാജ്യത്തെ മോചിപ്പിച്ചു. നാം ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാട്ടിക്കൊടുത്തു. കൂടുതൽ വിഭാഗങ്ങളിലേക്ക് വളർച്ചയുടെ നേട്ടം എത്തിക്കാനായി. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറയ്ക്കാനായി. കോവിഡിനുശേഷം രാജ്യം വളരെ ശക്തമായി തിരിച്ചുവരുന്നു. സാമ്പത്തികമേഖല ശക്തമാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.