ഇന്ന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികദിനമായ ഇന്ന് ഐ​തി​ഹാ​സി​ക ദി​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ടു​ത്ത 25 വ​ര്‍​ഷം രാ​ജ്യ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​ണ്. ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ പു​തി​യ ദി​ശ​യി​ലേ​ക്ക് ചു​വ​ടു​ വയ്ക്കേ​ണ്ട ദി​വ​സ​മാ​ണി​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ വി.​ഡി.സ​വ​ര്‍​ക്കെ​റ​യും മോ​ദി പ​രാ​മ​ര്‍​ശി​ച്ചു.​രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​ന്‍ ത്യ​ജി​ച്ച സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ബി.​ആ​ര്‍ അം​ബേ​ദ്ക​ര്‍, വീ​ര്‍ സ​വ​ര്‍​ക്ക​ര്‍ എ​ന്നി​വ​രോ​ട് നാം ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നെ​ന്നു മോ​ദി പ​റ​ഞ്ഞു.

ചെ​ങ്കോ​ട്ട​യി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി​യ​ശേ​ഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ ഒ​ന്‍​പ​താ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​മാ​ണി​ത്.