പാ​ല​ക്കാ​ട്ടെ സി​പി​എം നേ​താ​വി​നെ വെ​ട്ടി​യ​ത് പാ​ര്‍​ട്ടി​ക്കാ​രെ​ന്നു ദൃ​ക്‌​സാ​ക്ഷി

സി​പി​എം നേ​താ​വാ​യ ഷാ​ജ​ഹാ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പാ​ര്‍​ട്ടി​ക്കാ​രാ​ണെ​ന്നു ദൃ​ക്‌​സാ​ക്ഷി സു​രേ​ഷ്. എ​ട്ട് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കൊ​ല ന​ട​ത്തി​യ​ത്.

പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ര്‍​ത്ത​രാ​യ ശ​ബ​രി​യും അ​നീ​ഷു​മാ​ണ് ഷാ​ജ​ഹാ​നെ വെ​ട്ടി​യ​തെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​യാ​ളു​ടെ ക​ഴു​ത്തി​നും കാ​ലി​നും വെ​ട്ടേ​റ്റു. ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​നി​ക്കു നേ​രെ​യും വാ​ള്‍ വീ​ശി​യെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​ത്രി 9.15ന് ​മ​ല​മ്പു​ഴ കു​ന്നം​ങ്കാ​ട് ജം​ഗ്ഷ​നി​ല്‍​വ​ച്ചാ​ണ് സം​ഭ​വം. ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​ന്‍ നി​ന്ന ഷാ​ജ​ഹാ​നെ ര​ണ്ടു ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മി​സം​ഘം മ​ട​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഷാ​ജ​ഹാ​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ആ​ര്‍​എ​സ്എ​സാ​ണെ​ന്നാ​ണ് സി​പി​എം ആ​രോ​പി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്ന് സി​പി​എം ഹ​ര്‍​ത്താ​ലാ​ണ്.