സ്വാതന്ത്ര്യത്തിൻ്റെ75_ാ൦ വാർഷികം വൈവിധ്യചടങ്ങുകളോടെ നീഡ്സ് ആഘോഷിച്ചു
നമ്മുടെ രാജ്യ സ്വാതന്ത്ര്യത്തിൻെറ 75_ാ൦വാർഷികം വൈവിധ്യങ്ങളായ ചടങ്ങുകളോടെ നീഡ്സ് ആഘോഷിച്ചു. നീഡ്സ് അങ്കണത്തിൽ പ്രസിഡൻ്റ് തോമസ് ഉണ്ണിയാടൻ ദേശീയപതാക ഉയർത്തി. ദേശസ്നേഹകൂട്ടായ്മയിൽ ദേശഭക്തിഗാനങ്ങളും സ്വാതന്ത്ര്യസമരപ്രഭാഷണങ്ങളും നടന്നു. സ്വാതന്ത്ര്യ സമരനേതാക്കൾക്ക് പ്രത്യേക അശ്രുപൂജയും; കൂടാതെ അനുമോദനവും പുരസ്കാര വിതരണചടങ്ങും നടന്നു.കൂട്ടായ്മയിൽ വൈസ് പ്രസിഡൻ്റ് പ്രൊഫ. ജയറാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഡോ. എസ്. ശ്രീകുമാർ, ഗുലാം മുഹമ്മദ്, കെ. പി. ദേവദാസ്,മുഹമ്മദാലി കറുകത്തല, ആശാലതാടീച്ചർ, ഷെയ് ക്ക് ദാവൂദ് എന്നിവർ പ്രസംഗിച്ചു. നീഡ്സ് അങ്ക ണം പ്രത്യേകമായി അലങ്കരിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.