സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ പകര്‍പ്പ് നല്‍കരുതെന്ന മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാറിന്റെ പകര്‍പ്പ് നല്‍കരുതെന്ന നിര്‍ദേശം പുറത്തുവന്നതിനുതൊട്ടു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ അവ പിന്‍വലിച്ചു. തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് തെറ്റിദ്ധാരണക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്‍വലിച്ചത്. ആധാറിന്റെ അവസാനത്തെ നാല് ഡിജിറ്റുകള്‍ ഒഴിച്ച് മറ്റുള്ളവ മാസ്‌ക് ചെയ്യണമെന്നും ലൈസന്‍സ് ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ പകര്‍പ്പ് കൊടുക്കരുതെന്നുമായിരുന്നു നേരത്തെ വന്ന നിര്‍ദേശം. ആധാര്‍ പകര്‍പ്പ് കൊടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന സാധാരണ നിര്‍ദേശമായിരുന്നു നേരത്തെ പുറത്തുവിട്ടതെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്.


Leave a Reply