പാചകവാതക വില വീണ്ടും കൂട്ടി

പാചകവാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില 1060 രൂപയായി. രണ്ടുമാസത്തിനിടെ ഗാർഹിക സിലിണ്ടറിന്‍റെ വില കൂട്ടുന്നത് മൂന്നാംതവണയാണ്.

അതേസമയം വാണിജ്യവശ്യത്തിനുള്ള സിലിണ്ടറിന് വില കുറച്ചു. 8.50 രൂപയാണ് കുറച്ചത്. 2027 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ ഇപ്പോഴത്തെ വില.

Leave a Reply