നാവികസേന കൊടി പരിഷ്കരിക്കുന്നു
ന്യൂഡൽഹി: കൊളോണിയൽ ഭരണത്തിന്റെ കെട്ടുപാടുകളിൽ നിന്ന് നാവികസേനയെ മുക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നാവികസേനയുടെ ഔദ്യോഗിക കൊടിയിൽ നിന്ന് ബ്രിട്ടീഷ് ചിഹ്നമായ സെന്റ് ജോർജ് ക്രോസ് ഒഴിവാക്കും.
സെപ്റ്റംബർ രണ്ടിന് കൊച്ചിയിൽ നടക്കുന്ന ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിയുടെ കമ്മീഷിനിംഗ് ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഷ്കരിച്ച കൊടി രാജ്യത്തിന് സമർപ്പിക്കും.
1950 മുതൽ നാല് തവണ ഇന്ത്യൻ നാവികസേനയുടെ കൊടി പരിഷ്കരിച്ചിട്ടുണ്ട്. 2001 മുതൽ 2004 വരെയുള്ള കാലത്ത് സെന്റ് ജോർജ് ക്രോസ് പതാകയിൽ നിന്ന് ഒഴിവാക്കിയിരുന്നൊങ്കിലും ഇന്ത്യൻ കപ്പലുകൾ കടലിൽ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വീണ്ടും ഔദ്യോഗിക ചിഹ്നത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.