സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരവധി ട്രെയിനുകൾ വൈകിയോടുന്നു.ചില ട്രെയിനുകൾ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.
രപ്തി സാഗർ സൂപ്പർഫാസ്റ്റ് ആറ് മണിക്കൂർ 10 മിനിറ്റും ബിലാസ്പൂർ എക്സപ്രസ് രണ്ട് മണിക്കൂർ 45 മിനിറ്റ് വൈകിയോടുന്നതായും അധികൃതർ അറിയിച്ചു. 8:50-ന് യാത്ര പുറപ്പടേണ്ട കായംകുളം-എറണാകുളം പാസഞ്ചറിന്‍റെ ഇന്നത്തെ സർവീസ് റദ്ദാക്കി.