നിർദ്ധനരായ സുനിഷിന്റെ കുടുബത്തിന് നീതി ലഭ്യമാക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ :പാലാ സെൻറ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന തെരുവുനായ കൊലപ്പെടുത്തി എന്ന കേസിൽ പ്രതിയാക്കപ്പെടുകയും കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത സജി മഞ്ഞക്കടമ്പിൽ ഉൾപ്പെടെ ഉള്ള ആളുകൾക്ക് കോട്ടയം പ്രസ് ക്ലബ്ബിൽ വച്ച് നൽകിയ സ്വർണ്ണ പദക്കം കരൂർ രാജീവ് നഗർ കോളനിയിൽ അയൽവാസികളുടെ ആക്രമണത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സുനീഷിന്റെ നിർദ്ധനരായ കുടുബത്തിന് സുനിഷിന്റെ വസതിയിൽ എത്തി നൽകി.

സജിക്ക് സ്വർണ പദക്കം നൽകി ആദരിച്ച സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികളായ അഡ്വ: ജോസഫ് കണ്ടം, ജയിംസ് പാസ്ക്കൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സുനീഷിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുവാൻ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സജി ആവശ്യപ്പെട്ടു.

സുനിഷിന്റെ കുടുബത്തിന് നിയമ പോരാട്ടം നത്താനാണ് സ്വർണ്ണം നൽകിയത് എന്ന് സജി പറഞ്ഞു.