ദീപ്തി ആശ്രമവും പരിസരപ്രദേശങ്ങളും ശുചിയാക്കി കേരളാ യൂത്ത് ഫ്രണ്ട്
മേലമ്പാറ : വയോവൈദികരുടെ വാസസ്ഥലമായ ദീപ്തി ആരാം ആശ്രമവും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കുകയും റൂമുകൾ കഴുകിവൃത്തിയാക്കി നൽകുകയും ചെയ്തു അവധി ദിനം സന്നദ്ധ സേവനത്തിന് മാറ്റിവെച്ച് കേരളായൂത്ത് ഫ്രണ്ട്….
യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഡിജു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ യൂത്ത് ഫ്രണ്ട് പ്രവർത്തകരായ അനൂപ്, ശരത്, ടിൻസ്, അനീഷ്, തങ്കച്ചൻ, ഷാജി എന്നിവർ ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് ..
വരും ദിനങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ അവധി ദിനങ്ങൾ നാടിനും നാട്ടുകാർക്കും പ്രയോജനമാകുന്ന രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും ശുചിത്വത്തിന്റ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനോടൊപ്പം സമ്പൂർണ്ണ മാലിന്യ വിമുക്തമായ നാടിനെ സൃഷ്ടിക്കുന്നതിൽ എന്നും കേരള യൂത്ത് ഫ്രണ്ട് സദാസന്നദ്ധരായി മുൻനിരയിൽ പ്രവർത്തിക്കുമെന്നും.കേരളായൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്റ്റ്യൻ അറിയിച്ചു…