ന​ഴ്‌​സു​മാ​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ഇ​ന്ന്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍റെ (കെജിഎന്‍എ) നേതൃത്വത്തില്‍ നഴ്‌സുമാര്‍ ഇന്നു രാവിലെ 11ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും.

സേ​വ​ന മേ​ഖ​ല​ക​ളെ ത​ക​ര്‍​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക, ജ​ന​പ​ക്ഷ ബ​ദ​ല്‍ വി​ക​സ​ന ന​യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക, താ​ത്കാ​ലി​ക ന​ഴ്‌​സു​മാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ ഏ​കീ​ക​രി​ക്കു​ക, കി​ട​ത്തി ചി​കി​ത്സ​യു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും എ​ട്ടു മ​ണി​ക്കൂ​ര്‍ ജോ​ലി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച്.