കോൺഗ്രസ് – മാണി ഗ്രൂപ്പ് സഖ്യം -പാലാക്ക് പിന്നാലെ കാഞ്ഞിരപ്പള്ളിയിലും മാണി ഗ്രൂപ്പിനോട് സി പി എം ഇടയുന്നു
സർവീസ് സഹകരണ ബാങ്കിൽ മാണി ഗ്രൂപ്പ് വിമതൻ സ്റ്റനിസ്സാവോസ് വെട്ടിക്കാടൻ കോൺഗ്രസ് പിന്തുണയോടെ പ്രസിഡണ്ട് ആയതിന് പിന്നാലെ ഇന്നലെ കൂടിയ യോഗത്തിൽ ബാങ്കിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കി സഹകരണ മുന്നണിയായി മൽസരിക്കാനുള്ള തീരുമാനം സിപിഎം നേതൃത്വത്തിലും കടുത്ത എതിർപ്പ് ഉയർത്തുന്നു. ജില്ലാ നേത്യത്വത്തിന്റെ അറിവോടെയാണോ ഈ നാടകമെന്ന് സി പി എം സംശയിക്കുന്നു . പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച് പ്രസിഡണ്ടായിട്ടും നടപടിയെടുക്കാത്തതിൽ സി പി എം അമർഷത്തിലാണ്. ഇത് സംബന്ധിച്ച് സി പി എം നേതാക്കൾ എം എൽ എ യെയും കേരളാ കോൺഗ്രസ് നേതാക്കളെയും തങ്ങളുടെ നിലപാട് അറിയിച്ചതായാണ് സൂചന.
യു ഡി എഫിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള ശൈലി എൽ ഡി എഫിൽ വച്ച് പൊറുപ്പിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ സി പി എം നിലപാട് മാണി ഗ്രൂപ്പുമായുളള ബന്ധം വഷളാകുമോന്ന് കാത്തിരുന്നു കാണാം.