കേരകർഷക മഹാസംഗമ വിളംമ്പരം നടത്തി
തൊടുപുഴ :തൃശൂരിൽ ഏപ്രിൽ 10, 11 തിയതികളിൽ നടക്കുന്ന കേര കർഷക സമര മഹാ സംഗമത്തിന്റെ വിളംമ്പരവും സി ഡി പ്രകാശനവും തൊടുപുഴയിൽ കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ എ നിർവ്വഹിച്ചു. മുൻ ഗവൺമെൻറ് ചീഫ് വിപ്പ് അഡ്വ: തോമസ് ഉണ്ണിയാടന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമരസമിതി ചെയർമാനും പാർട്ടി വൈസ് ചെയർമാനു മായ എം.പി പോളിക്ക് നാളീകേരക്കുല നൽകി മഹാസംഗമ വിളംബരം ഉദ്ഘാടനം ചെയ്തു.
മഹാസംഗമത്തോടനുബന്ധിച്ച് തയ്യറാക്കിയ സിഡി പ്രകാശനവും പി.ജെ.ജോസഫ് എം.എൽ എ നിർവ്വഹിച്ചു.
പി.ജെ.ജോസഫ് എം.എൽ.എയുടെ പുറപ്പുഴയിലെ തെങ്ങിൻ തോപ്പിലാണ് വിളംബര സമ്മേളനം സംഘടിപ്പിച്ചത്. യോഗത്തിൽ മുൻ കേന്ദ്ര മന്ത്രി അഡ്വ:പിസി തോമസ്,മുൻ മന്ത്രി അഡ്വ:മോൻസ് ജോസഫ് എംഎൽഎ , മുൻമന്ത്രി ഷെവലിയാർ ടി യു കുരുവിള, പാർട്ടി സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ: കെ.ഫ്രാൻസിസ് ജോർജ് എക്സ് എം പി, അഡ്വ: ജോണി നെല്ലൂർ എക്സ് എം എൽ എ ,പാർട്ടി ജില്ലാ പ്രസിഡന്റ്മാരായ പ്രൊഫ: എം ജെ ജേക്കബ് ഇടുക്കി, ഷിബുതെക്കുംപുറം എറണാകുളം, ജോബി ജോൺ പാലക്കാട്, മാത്യു വർഗീസ് മലപ്പുറം,പാർട്ടി ഹൈ പവ്വർ കമ്മിറ്റി അംഗങ്ങളായ അഡ്വ: ജോസഫ് ജോൺ , അഡ്വ: ജോസി ജേക്കബ്, അപു ജോൺ ജോസഫ്
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം മോനിച്ചൻ , മിനി മോഹൻദാസ് ,കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസ് ജെയിംസ് ,നിതിൻ സി വടക്കൻ , സമരസമിതി കൺവീനർ ടി എ പ്ലാസിഡ്, സമ്മേളനത്തിന്റെ യൂത്ത് കോഡിനേറ്റർ കെ വി കണ്ണൻ എന്നിവർ പ്രസംഗിച്ചു.