നേപ്പാളിൽ കാണാതായ വിമാനം തകർന്നു വീണതായി സ്ഥിരീകരണം; ആരും രക്ഷപ്പെട്ടില്ലെന്ന് കരുതപ്പെടുന്നു

കാഠ്മണ്ഡു:നേപ്പാളിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലാക്കൻ നദിക്കരയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങിൽ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാട്ടുകാരാണ് അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ലാക്കൻ നദിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നേപ്പാൾ സൈനികർ കര, വ്യോമ മാർഗം ഇവിടേക്കു തിരിച്ചു. വിമാനത്തിലുണ്ടായിരുന്ന 22 പേരെക്കുറിച്ചും വിവരമില്ല. നേപ്പാളിൽ ആഭ്യന്തര സർവീസുകൾ‌ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണ് രണ്ടു വിമാനമാണ് രാവിലെ കാണാതായത്. താരാ എയറിന്റെ 43 വർഷം പഴക്കമുള്ള 9 എൻഎഇടി ഇരട്ട എൻജിൻ വിമാനമാണിത്. വിമാനത്തിൽ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു പേർ ഇന്ത്യക്കാരാണ്. രണ്ടു പേർ ജർമൻ പൗരന്മാരും ബാക്കി നേപ്പാൾ സ്വദേശികളുമാണ്. മുസ്താങ് ജില്ലയിലെ ജോംസോമിൽനിന്ന് വിമാനം ദൗലഗിരിയിലേക്കു പറന്നതോടെയാണു ബന്ധം നഷ്ടപ്പെട്ടതെന്ന് ചീഫ് ചീഫ് ജില്ലാ ഓഫിസർ നേത്രാ പ്രസാദ് ശർമ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു. മേഖലയിലെ കാലാവസ്ഥ പ്രതികൂലമായത് തിരച്ചിൽ ദുഷ്കരമാക്കി. നേപ്പാൾ നഗരമായ പൊഖാരയിൽനിന്ന് ജോംസോമിലേക്കു പോകുകയായിരുന്നു വിമാനം. ഞായറാഴ്ച രാവിലെ 10.15നാണ് വിമാനം. 15 മിനിറ്റിനുശേഷം കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടമായി.

Leave a Reply