ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി യുക്രൈൻ
ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഇന്ത്യയ്ക്കു പുറമെ ജർമനി, ചെക് റിപ്പബ്ലിക്, നോർവെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരെയാണ് പുറത്താക്കിയത്.
ഇവരെ പുറത്താക്കിയതിനുള്ള കാരണം വ്യക്തമല്ല. ഇവർക്ക് മറ്റെന്തെങ്കിലും ചുമതല നൽകുമോ എന്നും വ്യക്തമല്ല.