ശ്രീലങ്കയ്ക്ക് എല്ലാ സഹായവും നൽകും; അഭയാർഥി പ്രതിസന്ധിയില്ല: വിദേശകാര്യമന്ത്രി
ശ്രീലങ്കയ്ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. പ്രശ്നം പരിഹരിക്കാന്‍ അവര്‍ തന്നെ ശ്രമിക്കുന്നുണ്ട്.
ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. നിലവില്‍ അഭയാര്‍ഥി പ്രവാഹത്തിന്റെ ഭീഷണിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.