ആഭ്യന്തരമന്ത്രി ഞാനായിരുന്നുവെങ്കിൽ ആക്രമിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയേനെ: രമേശ് ചെന്നിത്തല
കേരളത്തിലെ ആഭ്യന്തരമന്ത്രി താനായിരുന്നുവെങ്കില്‍ എകെജി സെന്ററിലെ ആക്രമിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
എകെജി സെന്റർ ആക്രമണം നടന്ന് 11-ാം നാളും പ്രതിയെ പോലീസിന് കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.