പി എൻ പണിക്കരെ താമസ്‌ക്കരിക്കുന്നത് പ്രതിക്ഷേധാർഹo:വി ജെ ലാലി

ചങ്ങനാശ്ശേരി :
വായനയുടെ വളർത്തച്ഛൻ പി എൻ പണിക്കരുടെ പ്രാധാന്യം തമസ്കരിക്കുവാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം പ്രതിക്ഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ഉന്നതാതികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു. ഗവണ്മെന്റിന് എഴുതിക്കൊടുത്ത പി എൻ പണിക്കരുടെ നീലംപേരൂരിലുള്ള ജന്മഗ്രഹം പുനരുദ്ധരിച്ചു സംരക്ഷിക്കുവാൻ ഗവണ്മെന്റ് തയ്യാറാവണമെന്നും വി ജെ ലാലി ആവശ്യപ്പെട്ടു. അക്ഷരവേദിയുടെ നേതൃത്വത്തിൽ വയനാപക്ഷാ ചാരണത്തോടനുബദ്ധിച്ചു നീലംപേരൂരിലുള്ള പി എൻ പണിക്കരുടെ ജന്മഗൃഹത്തിൽ വച്ച് നടത്തിയ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസിന്റെ അധ്യക്ഷതയിൽ സബീഷ് നെടുമ്പറമ്പിൽ,എം വിശ്വനാഥപിള്ള,ശ്രീമുരുകൻ ,അഭിഷേക് ബിജു,വി പി മോഹനൻ,സലിം ഇബ്രാഹിം പാറയിൽ,മൈത്രി ഗോപികൃഷ്ണൻ ഫിലിപ്പോസ്, ,പി പി മോഹനൻ കുറിച്ചി, ശ്രീകുമാർ പി എന്നിവർ പ്രസംഗിച്ചു.