കേരള കോൺഗ്രസ് (ജേക്കബ്) നിന്ന് രാജിവെച്ചു കേരളകോൺഗ്രസ്സിലേക്കു

പിറവം.മണീട്: കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയിൽ നിന്ന് രാജിവച്ചു അമ്പതോളം പ്രവർത്തകർ മാതൃ സംഘടനയായ പി ജെ ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം വൈസ് പ്രസിഡണ്ട് കെ പി അയ്യപ്പൻ കോള്ളിന്നാൽ, മണ്ഡലം സെക്രട്ടറി ഗോപി പി, കേരള വനിതാ കോൺഗ്രസ് (ജേക്കബ്) ജില്ലാ വൈസ് പ്രിസിഡണ്ട് തങ്കമ്മ ചാക്കോ, ആദ്യകാല കേരള കോൺഗ്രസ് നേതാവായിരുന്ന കൃഷ്ണൻകുട്ടി പുതിയേടത്ത്,യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് അനിൽ കുറുമ്പലക്കാട്ട് , വനിതാ കോൺഗ്രസ് നേതാക്കൾ ആയ ലീല രാജൻ, അമ്മിണി കൃഷ്ണൻ ,ശശികല സോമൻ, ലില്ലി ഉലഹന്നാൻ, സാലി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയിൽ നിന്ന് രാജിവച്ചു അമ്പതോളം പ്രവർത്തകർ മാതൃ സംഘടനയായ പി ജെ ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. മണീട് ഏഴക്കരനാട് വച്ച് കൂടിയ മണ്ഡലം സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് Ex MP ഉദ്ഘാടനം ചെയ്തു. കൂടാതെ പുതുതായി പാർട്ടിയിൽ ചേർന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.മണ്ഡലം പ്രസിഡണ്ട് പൗലോസ് കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗവും മുത്തോലപുരം ബാങ്ക് പ്രസിഡണ്ടുമായ ജോണി അരിക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ടും ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം പി ജോസഫ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റെലിൻ പുല്ലംകോട്ട് , യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ഐ.ടി ആൻഡ് പ്രോഫാഷണാൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററുമായ മാത്യു പുല്ല്യാട്ടേൽ തരകൻ, പാർട്ടി ഭാരവാഹികളായ ജോഷി പുളിക്കൽ, കുര്യാക്കോസ് അമ്പാട്ട് എന്നിവർ പ്രസംഗിച്ചു