കേരളാ കോൺഗ്രസ്(M) ബോർഡ് ചെയർമാൻ സ്ഥാനം പങ്കുവെക്കാൻ തീരുമാനം; ലക്ഷ്യം മന്ത്രി സ്ഥാനം പങ്കുവയ്ക്കൽ???
മലയാളദേശം എക്സ്ക്ലൂസീവ്
കോട്ടയം: ചരിത്രത്തിൽ ആദ്യമായി മന്ത്രി സ്ഥാനം സംസ്ഥാന മന്ത്രിസഭയിൽ രണ്ടര വർഷക്കാലം വീതം വെച്ചതിന് പിന്നാെലെ കേരളാ കോൺഗ്രസ്സിന് ലഭിച്ച ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങൾ രണ്ടര വർഷക്കാലമായി വീതം വെക്കാൻ കേരളാ കോൺഗ്രസ്സ് (എം)ൽ തീരുമാനം.ഇതു സംബന്ധിച്ച് അടുത്തു കൂടുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മറ്റി തത്വത്തിൽ അംഗീകാരം നൽകും. ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങൾ പങ്കുവക്കുന്നതിലൂടെ ജോസ് കെ മാണി ലക്ഷ്യമിട്ടുന്നത് മന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നതാണ്.രണ്ടര വർഷം കഴിയുമ്പോൾ റോഷി അഗസ്റ്റിനെ മാറ്റി ജയരാജിനെ മന്ത്രിയാക്കുന്നതോടെ പാർട്ടിയെ മൊത്തത്തിൽ കൈ പിടിയിലാക്കാമെന്ന സ്വപ്നവുംജോസ് കെ മാണി കാണുന്നു
ഇതിലൂടെ കേരളാ കോൺഗ്രസ്സിലുള്ള റോഷി അഗസ്റ്റിൻ്റെ അപ്രമാദിത്വം തകർക്കുക എന്ന ലക്ഷ്യവും ജോസ് കെ മാണിക്കുണ്ട് അതിലുപരി പാർട്ടിയുടെ പിളർപ്പ് കാലഘട്ടത്തിൽ കേരളാ കോൺഗ്രസ്സ് (എം) പാർട്ടിക്കൊപ്പം നിന്ന നേതാക്കളെ ഉൾക്കൊള്ളുക എന്നതിലുപരി അവരെ പ്രീതി പെടുത്തുക എന്നുകൂടി ജോസ് കെ മാണി ലക്ഷ്യം ഇടൂന്നു. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ പങ്കുവെക്കുന്നതിലൂടെ ലക്ഷ്യം വക്കുന്നത് രണ്ടര വർഷം കഴിയുമ്പോൾ റോഷി യുടെ മന്ത്രി സ്ഥാനം പങ്കുവെക്കുക എന്നതാണ്
ഏതായാലും ഇത് സംബദ്ധിച്ച് തീരുമാനം പാർട്ടി കമ്മറ്റിയിൽ ചർച്ചക്കെടുക്കുന്നതടെ പാർട്ടി യിൽ മറ്റൊരു പോരിന് വഴിതെളിയുകയാണ്. ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ വീതം വയ്ക്കുന്നതിലൂടെ രണ്ടര വർഷം കഴിയുമ്പോൾ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ,ബെന്നി കക്കാട് ,ചെറിയാൻ പോളച്ചിറക്കൽ, വി.വി ജോഷി, ജോയി കൊന്നക്കൽ എന്നിവരെ രണ്ടാം തവണ ബോർഡ് ചെയർമാൻമാർ ആയി പരിഗണിക്കാനാണ് കേരളാ കോൺഗ്രസ്സ (എം)ൻ്റെ തീരുമാനം