ഉമ തോമസിനെ അപമാനിച്ചെന്ന് പരാതി; വക്കം സെന്നിനെതിരെ കേസെടുത്തു

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജെബി മേത്തര്‍ എംപിയാണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്. വക്കം സെന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. അക്കൗണ്ട് ഉടമ സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് പരാതിയില്‍ പറയുന്നു.