സർക്കാർ രണ്ടുതരം നീതി നടപ്പിലാക്കുന്നത് അവസാനിപ്പിക്കണം: ഉമ്മൻ ചാണ്ടി
കോട്ടയം: കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ കേരളത്തിൽ രണ്ട് നീതിയാണ് നടപ്പിലാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു.
കേരളത്തിലെ ഭരണകക്ഷിക്ക് ഒരു നിയമവും പ്രതിപക്ഷത്തിന് മറ്റൊരു നിയമമാണ് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ട സഖാക്കളെ പോലീസ് അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷനിൽ കയറി സ്റ്റേഷൻ ആക്രമിച്ച് പോലീസിനെ പരിക്കേൽപ്പിച്ച് പ്രതിയെ മോചിപ്പിച്ചാൽ അതിനെ ന്യായീകരിക്കുന്നവരാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചെർത്തു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർക്കുകയും സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് ഓഫീസുകളും യുഡിഎഫ് പ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ സമരത്തിൽ അവിചാരിതമായി ഉണ്ടായ ചില അക്രമസംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് യുഡിഎഫിനെ പ്രതിക്കൂട്ടിൽ ആക്കുവാനുള്ള പോലീസിന്റെയും സിപിഎമ്മിന്റെയും നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ സിപിഎം, പോലീസ് അതിക്രമത്തിനെതിരെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യ പ്രസംഗം നടത്തി ,മുൻമന്ത്രി കെ സി ജോസഫ്, മുൻഎം പി ജോയി എബ്രഹാം, യു ഡി എഫ് ജില്ലാ കൺവീനർ, വിപി സജീന്ദ്രൻ , പി എ സലിം, ഇ. ജെ ആഗസ്തി, ജോഷി ഫിലിപ്പ്, ബിൻസി സെബാസ്റ്റ്യൻ,സലിം പി.മാത്യു, പി.എം സലിം, റ്റി.സി അരുൺ , തബി ചന്ദ്രൻ , മദൻലാല്, കെ റ്റി ജോസഫ് , കെ.സി പീറ്റർ , കുഞ്ഞ് ഇല്ലം പള്ളി, ഫിലിപ്പ് ജോസഫ്, ചാണ്ടി ഉമ്മൻ,വി.ജെ ലാലി , ഫിൽസൺ മാത്യൂസ്, ജി. ഗോപകുമാർ , പ്രിൻസ് ലൂക്കോസ്, ചിന്ദു കുര്യൻ ജോയി, അജിത്ത് മുതിര മല, പി എസ് രഘുറാം , മോഹൻ കെ.നായർ, അനിൽകുമാർ , ജെജി പാലക്കലോടി, സാം കെ വർക്കി, അൻസാരി, ജോബി, പ്രതിഷ് പട്ടിത്താനം, വിവേക് മുരളി, യുജിൻ തോമസ്,കെ.സി നായർ , സിബി ചേനപ്പാടി,പ്രസാദ് ഉരുളികുന്നം, സുധ കുര്യൻ,പി സി മാത്യു, ബാബു കെ. കോര, ജോയി ചെട്ടിശേരി, റോണി കെ.മാത്യു, ബേബി തൊണ്ടാം കുഴി , റ്റി സി റോയി,ജോയി സി കാപ്പൻ ,ബെറ്റി ടോജോ, സാബു മാത്യു,വർക്കിച്ചൻ വയം പൊത്തനാൽ, ഷിജു പാറയിടുക്കിൽ,ജോമി ജോസഫ്, നോയൽ ലൂക്ക് , ഷോജി ഗോപി ,ഡിജു സെബാസ്റ്റ്യൻ, സാബു എബ്രഹം ,തുടങ്ങിയവർ പ്രസംഗിച്ചു.