മതേതരത്വം ജനാധിപത്യം, കുന്തവും കുടച്ചക്രവുമൊക്കെയാണ് ഭരണഘടനയിലുള്ളത്, പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന, വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
മതേതരത്വം ജനാധിപത്യം, കുന്തവും കുടച്ചക്രവുമൊക്കെയാണ് ഭരണഘടനയിലുള്ളത്, പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന, വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ.
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രസംഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്.