കടൽക്ഷോഭം : തീരദേശ വാസികളെ സർക്കാർ അവഗണിക്കുന്നു :ബിജു ചെറുകാട്

ആലപ്പുഴ : സംസ്ഥാനത്ത് ഉണ്ടാകുന്ന കനത്ത മഴയും കടൽക്ഷോഭവും നേരിടുന്നതിനു പദ്ധതികൾ തയ്യാറാക്കാതെ തീരദേശ വാസികളെ സർക്കാർ അവഗണിക്കുകയാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആരോപിച്ചു. കടൽക്ഷോഭത്തിൽ വീടുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടം നേരിടുവാൻ മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല. കടൽഭിത്തി നിർമ്മാണം പൂർത്തികരിച്ചാൽ മാത്രമേ വീടുകൾക്ക് സംരക്ഷണം ലഭ്യമാകുകയുള്ളൂയെന്ന് ബിജു ചെറുകാട് പറഞ്ഞു. ദുരിതാശ്വാസ പാക്കേജുകൾ , മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ, തീരദേശ നിയമം തുടങ്ങി എല്ലാ വിഷയങ്ങളിലും സർക്കാർ ജാഗ്രതയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ബിജു ചെറുകാട് ചൂണ്ടിക്കാട്ടി.