ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാൻ മന്ത്രി എന്ന സ്ഥാനത്ത് തുടരാൻ യോഗ്യനല്ല :കേരള യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ പ്രസിഡണ്ട് ഷോബി ഫിലിപ്പ്

കാസറഗോഡ് : ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുകയും ഇന്ത്യൻ ഭരണഘടന വിഡ്ഢിത്തങ്ങളുടെ ഒരു കൂമ്പാരമാണ് എന്ന് വിമർശിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാൻ ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല അദ്ദേഹം ഇന്ത്യൻ ജനതയോട് മാപ്പുപറഞ്ഞ് രാജി വെച്ച് പുറത്തു പോകുകയാണ് ചെയ്യേണ്ടത് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടി എന്ന് ഊറ്റം കൊള്ളുന്ന സിപിഐഎമ്മിന്റെ മന്ത്രിതന്നെ മതേതര മൂല്യങ്ങളും ജനാധിപത്യവും തുടങ്ങി മഹത്തായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയിൽ എഴുതി വച്ചത് മുഴുവൻ വിഡ്ഢിത്തമാണ് എന്ന് പറയുമ്പോൾ എന്ത് മതേതര ജനാധിപത്യ മൂല്യങ്ങൾ ആണ് ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കേണ്ടത് എന്ന് യൂത്ത് ഫ്രണ്ട് കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഷോബി ഫിലിപ്പ് പ്രസ്താവനയിലൂടെ ചോദിച്ചു ബ്രിട്ടീഷുകാർ പറഞ്ഞ രീതിയിൽ എഴുതിവച്ച ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന എന്ന് അദ്ദേഹം പറയുമ്പോൾ ഇന്ത്യൻ ഭരണഘടന ശിൽപ്പികളെ കൂടി അപമാനിക്കുകയാണ് സജി ചെറിയാൻ ചെയ്തത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി ഇന്ത്യൻ ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ സജി ചെറിയാൻ അദ്ദേഹം പറഞ്ഞ രീതിയിലാണെങ്കിൽ വിഡ്ഢിത്തങ്ങൾ നിറഞ്ഞ ഭരണഘടനയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണോ സത്യപ്രതിജ്ഞ ചെയ്തത് എന്നു കൂടി പറയേണ്ടി വരും ഇത്തരത്തിൽ ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുന്ന മന്ത്രിമാർ ഒരു കാരണവശാലും അധികാരത്തിൽ തുടരുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് ചേർന്നതും യോജിച്ചതും അല്ല എന്നും കാസർകോട് ജില്ലാ കമ്മിറ്റിയും പ്രസ്താവനയിലൂടെ അറിയിച്ചു