ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകൾ അഴിമതി ക്യാമറ:
അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ
അഴിമതിയെ കുറിച്ച് ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കളക്ടറേറ്റ് ധർണ്ണ നടത്തി……..
തൃശൂർ.,
എ ഐ ക്യാമറകൾ അഴിമതി ക്യാമറകളായി മാറിയെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.ക്യാമറ അഴിമതിയെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ധർണയിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി ബി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എംപി പോളി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോക്ടർ ദിനേശ് കർത്താ, മിനി മോഹൻദാസ്, ജില്ലാ നേതാക്കളായ ഇറ്റിച്ചൽ തരകൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽസി ജെ വിൻസന്റ്,,ഡി.പത്മകുമാർ,കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ വി കണ്ണൻ,കെ. ടി. യൂ. സി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് പുലിക്കോട്ടിൽ,കേരള വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വി.ജെ ജോയ്സ് ടീച്ചർ,കേരള ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് എം കെ മോഹനൻ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ,കെ ജെ ജോതി ടീച്ചർ, ലിന്റി ഷിജു, അഡ്വക്കേറ്റ് കെ വി സെബാസ്റ്റ്യൻ,അഡ്വക്കേറ്റ് ജെയിംസ് തോട്ടം,ജെൻസി ഡേവിഡ്,തോമസ് ചിറമൽ,എം. വി. ജോൺ, പീറ്റർ കരിപ്പേരി,പി.ജി അഭിലാഷ്,ഷാജി തോമസ്, നോക്കി ആളൂക്കാരൻ, ഉണ്ണി വിയൂർ,അഡ്വക്കേറ്റ് ബിവിൻ പോൾ,കെ യു ജോർജ്,എം വി ജോസഫ്, ജോസഫ് കാരക്കട, വിനോദ് പൂങ്കുന്നം, വിൽസൺ മേച്ചേരി, എന്നിവർ സംസാരിച്ചു. എന്നിവർ സംസാരിച്ചു. പി ജി സന്ദീപ്,സി കെ ജോർജ്,ജെൻസി ഡേവിഡ്,ലാസ് കെ ജെയിംസ്, ജോബി ആലപ്പാട്ട്, വി കെ എന്‍റണി മാസ്റ്റർ,ഇ.ജെ ജോർജ്,കെ. ഡി സാബു, ബിന്നി പുതുക്കാട്,സി കെ ഫ്രാൻസിസ് കെ. സി. ജോസഫ്, സെബാസ്റ്റ്യൻ ജോസ്,എന്നിവർ നേതൃത്വം നൽകി……….