പിക്കപ്പ് വാനിൽ കയറ്റുന്ന റബർതടികൾ തടയും എന്ന പ്രസ്ഥാവന കർഷകദ്രോഹം: കേരളാ കോൺഗ്രസ്
പാലാ :പിക്കപ്പ് വാനിൽ കൊണ്ടുപോകുന്ന റബ്ബർ തടി തടയുമെന്ന കെ.ടി.യു.സി (എം) ന്റെ ധിക്കാരപരമായ സമീപനം അംഗീകരിക്കില്ലെന്ന് കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി .
ജീവിക്കാൻ നിവൃത്തിയില്ലാതെ റബ്ബർത്തടി വിറ്റ് ഉപജീവനം നടത്തേണ്ട ഗതി കേടിലാണ് കൃഷിക്കാർ.
സ്വന്തം ഭൂമിയിൽ പണിയെടുക്കാനും എടുപ്പിക്കാനുമുള്ള അവകാശം കൃഷിക്കാർക്കുണ്ട്.
ഭൂനികുതി, വൈദ്യുതി ചാർജ് , വെള്ളക്കരം, കെട്ടിട നികുതി എന്നിവ യെല്ലാം വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ യൂണിയൻ നേതാക്കൾ കർഷകരെ ഭീഷണിപ്പെടുത്താനുള്ള നീക്കം അംഗികരിക്കാനാകില്ല എന്നും യോഗം അഭിപ്രായപ്പെട്ടു.
ഇത്തരം കർഷക ദ്രോഹ നടപടിക്കെതിരെ ജനാധിപത്യ പാർട്ടി രംഗത്തു വരുമെന്നും രാഷ്ട്രീയമായും നിയമപരമായും കേരളാ കോൺഗ്രസ് (എം) ന്റെ കർഷകദ്രോഹ നടപടികളെ ചെറുക്കാനും യേഗം തീരുമാനിച്ചു.
കേരള കോൺഗ്രസ് പാല നിയോജകമണ്ഡപം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട് ഉദ്ഘാടനം ചെയ്തു.
മത്തച്ചൻ പുതിയിടത്തു ചാലിൽ,ജോഷി വടക്കുന്നേൽ,ജോസ് കുഴിക്കുളം, മത്തച്ഛൻ അരീപ്പറമ്പിൽ , ജിമ്മി വാഴം പ്ലാക്കൽ, റിജോ ഒരപ്പുഴക്കൽ, സജി ഓലിക്കര, തോമാച്ചൻ പാലക്കുടി, മാർട്ടിൻ കോലടി, ജോയിച്ചൻ കുന്നക്കാട്ട്, അലക്സ് കണ്ണാട്ടുകുന്നെൽ ,ബിബി ഐസക്ക്, ജയിംസ് പെരിയപ്പുറം,തുടങ്ങിയവർ പ്രസംഗിച്ചു.