ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ വാർഷികാഘോഷം നടത്തി

ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ വാർഷികാഘോഷവും സ്വയം സഹായ സംഘങ്ങളുടെ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും സംഘം ഭാരവാഹികളുടെ ഒത്തുചേരലും രാജമുടി ക്രിസ്തുരാജ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പൊതുസമ്മേളനത്തിൽ വച്ച് വിവിധ മേഖലകളിൽ പ്രഗൽഭരായവരെ ആദരിക്കുകയും momento വിതരണം ചെയ്യുകയും ചെയ്തു. ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡണ്ട് മോൺ. ജോസ് പ്ലാച്ചിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഇടുക്കി എം.പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജിജി കെ ഫിലിപ്പ്, ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാദർ മാത്യു തടത്തിൽ, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.സിന്ധു ജോസ്, ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ രാജമുടി രക്ഷാധികാരി റവ.ഫാദർ ജോർജ് മുല്ലപ്പള്ളിൽ, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.ബിബിൻ ജോസഫ്, ക്രെഡിറ്റ് യൂണിയൻ പ്രസിഡണ്ട് ശ്രീമതി.കുഞ്ഞമ്മ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.