തടവുകാരുടെ അവസ്ഥ വേദനാജനകമെന്നു പി.സി ജോര്‍ജ്ജ്

ജയിലില്‍ കിടക്കുന്നവരുടെ അവസ്ഥ പരിശോധിക്കാന്‍ ആളില്ലാത്ത നിലയാണുള്ളതെന്ന് പിസി ജോര്‍ജ്ജ്. താന്‍കിടന്ന സെല്ലിന് എതിര്‍വശത്തെ സെല്ലില്‍ പ്രായധിക്യംമൂലം മരണാസന്നരായ 7 പേരാണ് ഒരു മുറിയില്‍ കഴിയുന്നത്. 25 വര്‍ഷംവരെ ജയിലില്‍ കഴിഞ്ഞവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരെ ഇറക്കിവിടാന്‍ ആരും തയാറാകുന്നില്ല.

മക്കളുടെ അടുത്ത് എത്തി മരിക്കാനെങ്കിലും അനുവദിക്കണം. മാധ്യമങ്ങള്‍ ഇത്തരം വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരണം. 70 പേരെ പുറത്തുവിടാനുള്ള സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തള്ളിയതിന് കാരണം, ജയില്‍പുള്ളികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനോ ഹോം സെക്രട്ടറിയ്‌ക്കോ അധികാരമില്ല. ജയില്‍ ഉപദേശകസമിതിയാണ് അത് തീരുമാനിക്കേണ്ടത്. വര്‍ഷംതോറും കൂടേണ്ട സമിതി കഴിഞ്ഞ 5 വര്‍ഷമായി ചേര്‍ന്നിട്ടില്ല.

കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ബാധിച്ചവരെ പുറത്തുവിടണം. തന്നെ ജയിലിലിട്ടത് കൊണ്ട് അങ്ങനൊരു ഉപകാരമെങ്കിലും ഉണ്ടാകട്ടെയെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

Leave a Reply