5ജി സ്പെക്ട്രം ലേലം ഇന്ന് തുടങ്ങും; 4കമ്പനികൾ രംഗത്ത്

5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. മുൻ ലേലങ്ങളിലെ വിവാദങ്ങളും കമ്പനികളുടെ മത്സരവും അദാനിയുടെ കടന്ന് വരവുമെല്ലാം ഇത്തവണത്തെ ലേലത്തിന്‍റെ പ്രധാന്യം വർധിപ്പിച്ചിട്ടുണ്ട്. 

ജിയോ, അദാനി, എയര്‍ടെല്‍,വോഡാഫോണ്‍ ഐഡിയ എന്നിവർ ആണ് മത്സരത്തിന് രംഗത്തുള്ളത്. ലേലം ചെയ്യുന്നത് 20 വര്‍ഷത്തേക്ക് 72 ഗിഗാഹെർഡ്സ് ആണ്.ആകെ മൂല്യം 4.3 ലക്ഷം കോടി രൂപയാണ്. 4ജി യേക്കാൾ പത്ത് ഇരട്ടി വേഗം ലഭിക്കും.എഎംഡി തുക ഏറ്റവും നിക്ഷേപിച്ചത് റിലയന്‍സ് ജിയോ ആണ്. 

Leave a Reply