രാജ്യത്ത് നാല് കഫ് സിറപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.

1.പ്രൊമേത്താസൈൻ ഓറൽ സൊല്യൂഷൻ, 2.കൊഫെക്‌സാമെലിൻ ബേബി കഫ് സിറപ്പ്, 3.മക്കോഫ് ബേബി കഫ് സിറപ്പ്, 4.മഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് നിരോധിക്കപ്പെട്ടവ.
അതേസമയം ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹരിയാനയിലെ സോനെപത്തിലെ എം/എസ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡാണ് കഫ് സിറപ്പുകൾ നിർമ്മിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.