സ്വാതന്ത്ര്യത്തോടെ കർഷകന് ജീവിക്കാനാവണം, വികസനങ്ങൾ നാടിന് പ്രാപ്യമാകണം;ഇൻഫാം.

നെടുങ്കണ്ടം: കരിനിയമങ്ങളാൽ തളച്ച് കൃഷിഭൂമിയിൽ നിന്നും കുടിയിറങ്ങാൻ പ്രേരിപ്പിക്കുന്ന നടപടികൾക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് ഇൻഫാം നേതൃത്വം നൽകുമെന്ന് സംഘടന താലുക്ക് ഡയറക്ടറും മുണ്ടിയെരുമ ഫെറോന വികാരിയുമായ
പെരിയ ബഹു. റവ. ഫാ.തോമസ്ഞളളിയിൽ . ചേമ്പളത്ത് ചേർന്ന ഇൻഫാം ഗ്രാമസമിതി ഉത്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയത്.കൃഷിഭൂമിയിൽവനനിയമം
നടപ്പിലാക്കുന്ന ബഫർസോൺ നടപ്പിലാക്കാൻ ഒരു ഭരണകൂടങ്ങളെയും അനുവദിക്കില്ല. മലനാട്ടിലെ കർഷകന് സ്വതന്ത്രമായി കൃഷി ചെയ്യാനും മലനാട്ടിൽ കാലഘട്ടത്തിനനുസരിച്ച വികസനം എത്തിക്കാനും വേണ്ട നടപടികൾ സർക്കാരുകൾ സ്വീകരിക്കണം. വനാതിർത്തിക്ക് ചുറ്റും സീറോ കിലോമീറ്റർ ബഫർസോൺ എന്ന നിലപാട് സർക്കാർ എംപവ്വർ കമ്മറ്റി വഴി സുപ്രീംകോടതിയെ ധരിപ്പിക്കണം. അല്ലാത്ത പക്ഷം വൻ കർഷക സമരങ്ങളെ സർക്കാർ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഫാ..തോമസ് ഞള്ളിയിൽ മുന്നറിയിപ്പ് നൽകി.
ഇൻഫാം ചേമ്പളംഗ്രാമസമിതി ഡയറക്ടർ ഫാ. ഫ്രാൻസീസ് കല്ലുമാടി അധ്യക്ഷത വഹിച്ച യോഗത്തിൽ , താലുക്ക് പ്രസി. ശ്രീ. ജോർജ്‌ജ് മുള്ളൂർ വിഷയാവതരണം നടത്തി. ജില്ലാ കമ്മറ്റി അംഗം ശ്രീ. സെബാസ്റ്റ്യൻ മുക്കുങ്കൽ ഇൻഫാം ലക്ഷ്യവും പ്രവർത്തനവും വിശദീകരിച്ചു.
സാമൂഹികപ്രവർത്തകൻ ശ്രീ. ജോൺസൺ കൊച്ചുപറമ്പൻ കർഷക വിരുദ്ധ കരിനിയമങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും വ്യക്തമാക്കി , ഇൻഫാമിന് പിന്തുണയും ആശംസയുമർപ്പിച്ചു.ശ്രീ. മാത്തുക്കുട്ടി മാടപ്പാട്ട്, ബേബിച്ചൻ കൊച്ചുപറമ്പിൽ , ജയിംസ് പ്ലാത്തോട്ടം, സജി മഠത്തിനാൽ, സിബി കാഞ്ഞിരത്തിങ്കൽ, തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നല്കി.
ഇൻഫാം ഭാരവാഹികളായ ശ്രീ. ജിസ്സ് തറപ്പേൽ സ്വാഗതവും സജി ജോസ് വടക്കേൽ നന്ദിയും രേഖപെടുത്തിയ യോഗത്തിൽ നിരവധി കർഷകർ പങ്കെടുത്തു.