പാലാ നഗരസഭയ്ക്ക് നാല് പുതിയ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര്

പാലാ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ചെയർമാൻമാരെ തെരഞ്ഞെടുത്തു.കേ.കോൺ (എo) ലെ ധാരണ പ്രകാരം പാർട്ടി അംഗങ്ങളായ മുൻ സ്ഥിരം സമിതി ചെയർമാൻ മാർ രാജിവച്ചതിനെ തുടർന്നാണ് പുതിയ ചെയർമാൻമാരെയും അംഗങ്ങളേയും തെരഞ്ഞെടുത്തത്.ബിജി ജോജോ, മായാ പ്രദീപ്, സാവിയോ കാവുകാട്ട്, ഷാജു തുരുത്തന് എന്നിവര്‍ പുതിയ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി ചെയർമാൻമാർക്ക് കേ.കോൺ (എം) ടൗൺ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ.കെ.അലക്സ്, ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലംപറമ്പിൽ, ലീന സണ്ണി, നീന ചെറുവള്ളി, ജോസ് ചീരാംകുഴി എന്നിവർ പ്രസംഗിച്ചു