ഡാമുകള്‍ സുരക്ഷിതം, ഭയക്കേണ്ട സാഹചര്യമില്ല’; ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ രാജന്‍
കനത്ത മഴയുണ്ടെങ്കിലും സംസ്ഥാനത്തെ ഡാമുകള്‍ സുരക്ഷിതമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റൂള്‍ കര്‍വ് അനുസരിച്ച് മാത്രമാണ് ഡാമുകളില്‍ നിന്നും വെള്ളം ഒഴുക്കിവിടുന്നതെന്ന് പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കെ. രാജന്‍ വ്യക്തമാക്കി.കുട്ടനാട്ടില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അഞ്ചാം തീയതിയോടെ മഴ കര്‍ണാടകത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.