പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ‘ആസാദ് കശ്മീർ’, ഇന്ത്യൻ അധീന കശ്മീർ: വിവാദ പരാമർശവുമായി ജലീൽ

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി മുൻ മന്ത്രി കെ.ടി.ജലീൽ. ജമ്മു കശ്മീർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിവരണത്തിലെ, ‘പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. ജമ്മു കശ്മീരിന്റെ രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ പ്രത്യേകതകൾ വിവരിക്കുന്നതാണ് സാമാന്യം സുദീർഘമായ ഈ കുറിപ്പ്.