‘സിപിഎം സംസ്ഥാന സമിതിയിൽ മന്ത്രിമാർക്കെതിരെ വിമർശനമുണ്ടായിട്ടില്ല’: മുഹമ്മദ്‌ റിയാസ്

സിപിഎം സംസ്ഥാന സമിതിയിൽ ചില വകുപ്പുകൾക്കും മന്ത്രിമാർക്കുമെതിരെ വിമർശനം ഉണ്ടായെന്ന വാദം തള്ളി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് സിപിഎം സംസ്ഥാന സമിതിയിൽ നടന്നതെന്നും സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ വിമർശനമെന്ന പേരിൽ വരുന്നത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിയാസ് വിശദീകരിക്കുന്നത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കൊണ്ട് ആർക്കെങ്കിലും സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.