കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു
തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തില്‍ വീട് കയറി ആക്രമിച്ചതായി പരാതി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്‍റോ ആന്‍റണി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സിപിഎം ശക്തികേന്ദ്രമായ മണികണ്ഠവയല്‍ എന്ന സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ യൂണിറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ആരോപണം.
സിപിഎം പഞ്ചായത്തംഗം ബൈജു വിജയന്‍, ബ്രാഞ്ച് സെക്രട്ടറി സുനില്‍, മിജു എന്നിവർക്കെതിരെ കേസെടുത്തെന്നു പോലീസ് അറിയിച്ചു. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.