പാലാ രൂപത സഹായമെത്രാൻ മാർ ജേക്ക ബ് മുരിക്കൻ ഏകാന്ത സന്യാസത്തിലേയ്ക്ക് പ്രവേശിക്കുന്നു

പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഏകാന്ത സന്യാസത്തിലേയ്ക്ക് പ്രവേശിക്കുന്നു. സിനഡിൻ്റെ ഔദ്യോഗിക തീരുമാനം വരും വരെ അദ്ദേഹം പാലായിൽ തന്നെ ഉണ്ടാവും .രാജി സിനഡ് അംഗീകരിച്ചത്തിനു ശേഷം അദ്ദേഹം ഔദ്യോധികമായി തന്റെ ഏകാന്ത വാസവാർത്തകൾ പ്രഘ്യാപിക്കും .

കുട്ടിക്കാനത്തു നിന്നും ഉള്ളിലായുള്ള ആശ്രമത്തിലാണ് മുരിക്കൻ പിതാവും ചങ്ങനാശ്ശേരിയിൽ നിന്നുള്ള മറ്റൊരു വൈദികനും ഏകാന്ത ജീവിതം നയിക്കുന്നത്. പുറംലോകവുമായി ബന്ധമില്ല. എന്നാൽ സന്ദർശകരെ പൂർണമായി വിലക്കിയിട്ടില്ല. ഭൂരിഭാഗവും പ്രാർത്ഥനകൾക്കായാണ് സമയം ചെലവഴിക്കുന്നത്.

ലളിത ജീവിതം നയിക്കുന്ന മുരിക്കൻ പിതാവ് പുരോഹിതന്മാർക്കിടയിലും മെത്രാന്മാർക്കിടയിലും വേറിട്ടൊരു വ്യക്തിതമായിരുന്നു. തന്റെ വൃക്കകളിൽ ഒന്ന് ദാനം ചെയ്ത് അദ്ദേഹം മുൻപും മാതൃക കാട്ടിയിട്ടുണ്ട്. ആറുമാസത്തിലൊരിക്കൽ രക്തദാനത്തിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.