വിഴിഞ്ഞം തുറമുഖ സമരം;രണ്ടാം ദിനം

വിഴിഞ്ഞം മുല്ലൂരിലുള്ള അദാനിയുടെ തുറമുഖ കവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് സമരം രണ്ടാം ദിവസത്തിലേക്ക്. ഇന്നലെ രണ്ട് ഇടവകകളില്‍ നിന്നുള്ള സംഘങ്ങളാണ് സമരരംഗത്ത് ഉണ്ടായിരുന്നത്. ഇവര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് വീടുകളിലേക്ക് മടങ്ങിയത്. ഇന്ന് രാവിലെയോടെ പുതിയതുറ, പൂവാര്‍ ഇടവകകളില്‍ നിന്നുള്ള വിശ്വാസി സമൂഹം സമരവുമായി തുറമുഖ കവാടത്തിലെത്തി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തോടെ തിരുവനന്തപുരത്തിന്‍റെ തീരശോഷണം ശക്തമായെന്നും അതിന് പരിഹാരം വേണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.