കാർഷിക വിഷയങ്ങൾ
അവഗണിച്ചത് പ്രതിഷേധാർഹം:
കേരളാ കോൺഗ്രസ്സ്


തൊടുപുഴ:
ഡൽഹിയിൽ നടന്ന പ്രധാനമന്ത്രി – മുഖ്യമന്ത്രി ഔദ്യോഗിക കൂടി കാഴ്ചയിൽ കാർഷിക വിലത്തകർച്ചാ വിഷയങ്ങൾ ഉൾപ്പെടുത്താതെ കർഷകരെ അവഗണിച്ചത് പ്രതിഷേധാർഹമെന്ന് കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു.
റബ്ബർ, ഏലം, കുരുമുളക് തുടങ്ങിയ കാർഷിക വിളകളുടെ വിലത്തകർച്ച ബോധ്യപ്പെടുത്തി വിലസ്ഥിരതാ ഫണ്ട് വർദ്ദിപ്പിക്കാൻ യോഗത്തിൽ കഴിയണമായിരുന്നു.
സംസ്ഥാന ഖജനാവിൽ പണമില്ലാത്തതും സ്പൈസസ് ബോർഡും റബ്ബർ ബോർഡും നോക്കുകുത്തികളായി മാറിയ സാഹചര്യത്തിലും കേന്ദ്ര സഹായം അനിവാര്യമാണ്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കാർഷികവായ്പകൾ എഴുതി തള്ളുന്നതടക്കം കാർഷിക വിഷയങ്ങളിൽ പരിഗണന ലഭിക്കാത്തത് സർക്കാരിന്റെ കർഷകരോടുള്ള മനോഭാവമാണ് ബോധ്യപ്പെടുന്നത്. കൃഷി, ധനകാര്യ മന്ത്രിമാരുടെ റബ്ബർ, ഏലം, കുരുമുളക് ഉൾപ്പെടെയുള്ള വിളകളുടെ വിലത്തകർച്ചയിൽ നടത്തുന്ന പ്രസ്താവനകൾ ആത്മാർത്ഥപരമല്ലെന്നും എം.മോനിച്ചൻ ചൂണ്ടിക്കാട്ടി.