വനഭൂമി പ്രഖ്യാപനം
അംഗീകരിക്കില്ല : എം ജെ ജേക്കബ്

മുട്ടം : മുട്ടം, കുടയത്തൂര്‍, അറക്കുളം പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലുള്ള 130 ഏക്കര്‍ എം വി ഐ പി ഭൂമി വനഭൂമിയായി പ്രഖ്യാപിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് യു ഡി എഫ് ജില്ലാ കണ്‍വീനറും ജില്ലാ പഞ്ചായത്തംഗവുമായ പ്രൊഫ. എം ജെ ജേക്കബ് പറഞ്ഞു. വനഭൂമി ആയാല്‍ ഭാവിയില്‍ ബഫര്‍ സോണ്‍ നിയമങ്ങളും ഈ മേഖലയില്‍ പ്രാവര്‍ത്തികമാകും. മലങ്കര ടൂറിസം പദ്ധതി, കുടിവെള്ള പദ്ധതികള്‍, റോഡുകള്‍, കിണറുകള്‍, കുളിക്കടവുകള്‍ തുടങ്ങിയ നിരവധി വികസന പദ്ധതികള്‍ ഇതുമൂലം തടസ്സപ്പെടുമെന്നും എം ജെ ജേക്കബ് കുറ്റപ്പെടുത്തി. ജില്ലയിലെ വെറുതെ കിടക്കുന്ന നൂറ് കണക്കിന് ഭൂമിയില്‍ നിന്നും വനം വകുപ്പിന് പകരം ഭൂമി നല്‍കി, 130 ഏക്കര്‍ എം വി ഐ പി യില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു ഡി എഫ് നേതൃത്വത്തില്‍ നടത്തിയ എം വി ഐ പി ഓഫീസ് മാര്‍ച്ചിനെ തുടര്‍ന്നു നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം മോനിച്ചന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ എ എം അമീന്‍ മുഖ്യ പ്രഭാഷണം നടത്തി. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി വി സുനിത, ബ്ലോക്ക് മെമ്പര്‍ ഗ്ലോറി പൗലോസ്, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പില്‍, കുടയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ചലീന സിജോ, ഇടവെട്ടി ഗ്രാമപഞ്ചായത്ത് അംഗം ബേബി കാവാലം, ആലക്കോട് ഗ്രാമപഞ്ചായത്തംഗം ജാന്‍സി മാത്യു, പുഷ്പ വിജയന്‍, മുട്ടം പഞ്ചായത്തംഗങ്ങളായ ബിജോയ് ജോണ്‍, ജോസ് കടത്തലക്കുന്ന്, ഷേര്‍ളി അഗസ്റ്റിന്‍, അരുണ്‍ പൂച്ചക്കുഴി, സൗമ്യ സാജബിന്‍, സി എച്ച് ഇബ്രാഹിംകുട്ടി, കെ രാജേഷ്, എ ഡി മാത്യു അഞ്ചാനി, ചാണ്ടി ആനിത്തോട്ടം, പൗലോസ് ജോര്‍ജ്, ലൂക്കാച്ചന്‍ മൈലാടൂര്‍, ജോബി ജോണ്‍ തീക്കുഴിവേലി, എം.എ. ഷെമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുട്ടം ടൗണില്‍ നിന്നും ആരംഭിച്ച എം വി ഐ പി ഓഫീസ് മാര്‍ച്ചിന് റെന്നി ചെറിയാന്‍, രഞ്ജിത് മണപ്പുറം, എ എ ഹാരിസ്, ഓനാച്ചന്‍ പ്ലാക്കൂട്ടം, ദേവസ്യാച്ചൻ ആരനോലി, ബേബി തെങ്ങുംപിള്ളി, റഹിം മണിയംകാലായില്‍, ബേബി പിണക്കാട്ട്, ജോമോന്‍ മൈലാടൂര്‍, ബിബിന്‍ ഈട്ടിയ്ക്കല്‍, ജെലീല്‍ പത്താന്‍, ജെയ്‌സണ്‍ കുന്നുംപുറം, ടോമി പുളിയംമാക്കല്‍, മാത്യു വേലംകുന്നേല്‍, ടോമി തുളുവനാനി, ജോസഫ് പരവുംപറമ്പില്‍, സിബി മുകുളത്ത്, ടോണി ചെറുവള്ളാത്ത്, തോമസ് തോട്ടുവള്ളില്‍, ടോമി തെങ്ങുംപിള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍, എം മോനിച്ചന്‍, കണ്‍വീനര്‍, എന്‍ കെ ബിജു, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനഭൂമിയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അഗ്നിയ്ക്കിരയാക്കി മാര്‍ച്ചില്‍ പ്രതിഷേധിച്ചു.