അത്യാധുനിക സൗകര്യങ്ങളുമായി കോട്ടയം ജില്ലാ രജിസ്‌ട്രേഷൻ ഓഫീസ് കോംപ്ലക്‌സ് നാളെ നാടിന് സമർപ്പിക്കും

അത്യാധുനിക സൗകര്യങ്ങളുമായി കോട്ടയം ജില്ലാ രജിസ്‌ട്രേഷൻ ഓഫീസ് കോംപ്ലക്‌സ് നാളെ നാടിന് സമർപ്പിക്കും. ലിഫ്‌റ്റ്, അംഗപരിമിതർക്കും വയോധികർക്കും ഇരിപ്പിടങ്ങൾ, കുഞ്ഞുങ്ങളുമായി എത്തുന്നവർക്ക് ഫീഡിങ് സംവിധാനം എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ പുതുതായി പണി കഴിപ്പിച്ച കോംപ്ലക്‌സിൽ സജ്ജമാക്കിയിട്ടുണ്ട്. എല്ലാവിധ സേവനങ്ങളും ഇ-സംവിധാനത്തിലൂടെ ലഭ്യമാണ്. കിഫ്‌ബിയിൽ നിന്ന് 4.45 കോടി രൂപ മുടക്കി കലക്ടറേറ്റിന്റെ എതിർവശത്ത് നാല് നിലകളിലാണ് പുതിയ കെട്ടിടം. കെട്ടിടം ഉദ്‌ഘാടനം നടക്കുന്നതോടെ ജില്ലയിലെ രജിസ്‌ട്രേഷൻ ഓഫീസുകളെല്ലാം ഒരു കുടക്കീഴിലാകും. വയനാട് മാനന്തവാടി, കണ്ണൂർ ഉളിയിൽ, കാസർകോട് തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ സബ്‌രജിസ്‌ട്രാർ ഓഫീസുകളുടെ ഉദ്‌ഘാടനവും ഇതോടൊപ്പും നടക്കും.