കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്നതും പരിസ്ഥിതിക്കു കോട്ടം തട്ടുന്നതുമായ സിൽവർലൈൻ പദ്ധതി കേരള സർക്കാർ ഉപേക്ഷിക്കണമെന്നു കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ

ചങ്ങനാശേരി: കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്നതും പരിസ്ഥിതിക്കു കോട്ടം തട്ടുന്നതുമായ സിൽവർലൈൻ പദ്ധതി കേരള സർക്കാർ ഉപേക്ഷിക്കണമെന്നു കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കേണ്ട പദ്ധതിയോടുള്ള ജനരോഷം മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയിൽനിന്നു പിന്മാറാൻ തയാറാകണമെന്ന് അദ്ദേഹം കൂടിച്ചേർത്തു.

കെ-​​റെ​​യി​​ൽ സി​​ൽ​​വ​​ർ​ലൈ​​ൻ പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് സി​​ൽ​​വ​​ർ​ലൈ​​ൻ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി മാ​​ട​​പ്പ​​ള്ളി​​യി​​ൽ ന​​ട​​ത്തു​​ന്ന സ​​മ​​ര​​പ്പ​​ന്ത​​ലി​​ൽ യൂ​​ത്ത് ഫ്ര​​ണ്ട് സം​​സ്ഥാ​​ന ക​​മ്മി​​റ്റി ന​​ട​​ത്തി​​യ സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അജിത്ത് മുതിരമല അദ്ധൃക്ഷത വഹിച്ചു.

സ​​മ​​ര​​സ​​മി​​തി ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ബാ​​ബു കു​​ട്ട​​ൻ​​ചി​​റ ആമുഖ പ്രസംഗം നടത്തി.

യൂഡിഎഫ് കോടയം ജില്ലാ ചെയർമാൻ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, വി.​​ജെ. ലാ​​ലി, അ​​ജി​​ത് മു​​തി​​ര​​മ​​ല, കെ.​​എ​​ഫ്. വ​​ർ​​ഗീ​​സ്, കു​​ഞ്ഞു​​കോ​​ശി പോ​​ൾ, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, ജോ​​ർ​​ജു​​കു​​ട്ടി മാ​​പ്പി​​ള​​ശേ​​രി, ആ​​ർ. ശ​​ശി​​ധ​​ര​​ൻ​​നാ​​യ​​ർ, പി.​​സി. മാ​​ത്യു, പ്ര​​സാ​​ദ് ഉ​​രു​​ളി​​കു​​ന്നം, ചെ​​റി​​യാ​​ൻ ചാ​​ക്കോ, ബാ​​ബു കു​​രീ​​ത്ര, ബി​​ജു ചെ​​റു​​കാ​​ട്, വി.​​ആ​​ർ. രാ​​ജേ​​ഷ്, ഡി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, സ്വ​​പ്നാ ബി​​നു, സി​​വി. തോ​​മ​​സു​​കു​​ട്ടി, കു​​ര്യ​​ൻ പി. ​​കു​​ര്യ​​ൻ, സൈ​​നാ തോ​​മ​​സ്, ലി​​റ്റോ സെ​​ബാ​​സ്റ്റ്യ​​ൻ, രാ​​ജ​​ൻ കു​​ള​​ങ്ങ​​ര, ജോ​​ബി​​സ് കി​​ണ​​റ്റു​​ങ്ക​​ൽ, അ​​ഭി​​ലാ​​ഷ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ജ​​സ്റ്റി​​ൻ പാ​​ല​​ത്തി​​ങ്ക​​ൽ, ജി​​തി​​ൻ പ്രാ​​ക്കു​​ഴി, അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി ക​​പ്യാ​​രു​​പ​​റ​​ന്പി​​ൽ, സ​​ണ്ണി​​ച്ച​​ൻ പു​​ലി​​ക്കോ​​ട്ട്, ജയിംസ് പതാരം ചിറ തുടങ്ങിയവ​​ർ പ്ര​​സം​​ഗി​​ച്ചു.