കുഴികള്‍ കയറിയിറങ്ങി  വാഹനവ്യൂഹം; നടപടികള്‍ക്ക് വേഗതയുണ്ടാകണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ ഗവര്‍ണ്ണറെ വെട്ടിലാക്കി റോഡിലെ കുഴികള്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൂര്‍ ആദിവാസി വനമേഖലാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഗവര്‍ണ്ണര്‍. റോഡിലെ കുഴികള്‍കാരണം കോട്ടൂര്‍ ആന സങ്കേതത്തിലേക്കുളള വഴികളിലൂടെ വളരെ പതിയെയാണ് ഗവര്‍ണ്ണറുടെ വാഹന വ്യൂഹം നീങ്ങിയത്. തനിക്കുണ്ടായ ദുരനുഭവം ഗവര്‍ണ്ണര്‍ മാധ്യമങ്ങളോട് പങ്കുവച്ചു. എല്ലാ ദിവസവും ടി.വികളില്‍ റോഡിലെ കുഴികളെക്കുറിച്ച് നമ്മള്‍ കാണുന്നതാണ്. സിനിമാ പോസ്റ്ററില്‍ പോലും സംസ്ഥാനത്തുടനീളം ഇത് ചര്‍ച്ചയായ സാഹചര്യത്തില്‍ റോഡില്‍ കുഴി ഇല്ലാതാകണമെങ്കില്‍ നടപടികള്‍ക്ക് വേഗതയുണ്ടാകണമെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചു.