ബാലഭാസ്കറിന്‍റെ അപകട മരണം: തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി 29ന്

സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിൽ സിബിഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി 29ന്. തുടരന്വേഷണ ഹർജിയിൽ ഉത്തരവ് പറയുന്നത് ഇന്ന് എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇതാണ്  തിരുവനന്തപുരം സിജെഎം കോടതി 29ലേക്ക് മാറ്റിയത്.ബാലഭാസ്ക്കറിന്‍റെത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. എന്നാൽ അപകടത്തിന് പിന്നിൽ സ്വർണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലുവിന്‍റെ ബന്ധുക്കളുടെ ആരോപണം

Leave a Reply