ടിപി വധക്കേസ്: പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

ടിപി വധക്കേസ് പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

ഒന്ന് മുതല്‍ എട്ടുവരെയുളള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ഇവരെ കേള്‍ക്കുന്നതിനായി ഈ പ്രതികളെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ഗൂഢാലോചന കേസില്‍ ഹൈക്കോടതി പ്രതികളായി കണ്ടെത്തിയ കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരേയും ഇന്ന് ഹാജരാക്കണം.

വിചാരണ കോടതി വെറുതെ വിട്ട 10, 12 പ്രതികളായ കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവർ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. ഒന്ന് മുതല് അഞ്ചുവരെയുള്ള പ്രതികളും ഏഴാം പ്രതിയും കൊലപാതകത്തിന് പുറമെ ഗൂഢാലോചനക്കേസിലും പ്രതികളാണെന്നും ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിട്ടുണ്ട്.