ഉയരങ്ങൾ കീഴടക്കാൻ പരിശീലന ക്യാപ്റ്റനായ് മേലുകാവിൻ്റെ സ്വന്തം ഡോ.വി സാം പ്രസാദ്,വാഴമറ്റം

മേലുകാവ് : പ്രകൃതിയുടെ മടിത്തട്ടിൽ എല്ലാവരും ട്രക്ക് ചെയ്യണമെന്നും, അപ്രകാരം പ്രകൃതിയിലൂടെ ആഴത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ട്, പ്രകൃതിയെ കൂടുതലായി സംരക്ഷിക്കാന്‍ സാധിക്കുമെന്നും ഉളള താല്പര്യത്തോടുകൂടി മൗണ്ടനിയറിംഗ് & ട്രെക്കിങ് ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു .ഡോ.വി സാം പ്രസാദ്,വാഴമറ്റം ദൗത്യത്തിന് നേതൃത്വം നല്കി.

ട്രെക്കിംഗ് പ്രകൃതി സ്നേഹമായ് യുവാക്കളിലേയ്ക്ക് എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഗ്ലോബ് ട്രെക്കേഴ്സ് കൺസെർവേഷൻ അഡ്വന്‍ചര്‍ & ട്രക്കിംഗ് സൊസൈറ്റി,നിലവില്‍ തിരുവനന്തപുരം , വയനാട്, ദുബായ് എന്നിവിടങ്ങളില്‍ 600ല്‍ അധികം ആളുകള്‍ ഉള്ള കൂട്ടായ്മയാണ്. പുതിയ തലമുറയില്‍ മൗണ്ടനിയറിംഗ്, ട്രക്കിംഗ് , പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ അവബോധം വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് മൗണ്ടനിയറിംഗ് ബൂട്ട് ക്യാമ്പ് നടത്താന്‍ ഗ്ലോബ് ട്രെക്കേഴ്സ് തീരുമാനിക്കുന്നത്.

ഇതിനായി റാന്‍ചസ് റിസോര്‍ട്ട്സ് മേപ്പാടി, മാതൃഭൂമി , DTPC, ഡെക്കാത്തലണ്‍, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എന്നിവരുടെ സഹകരണം ലഭ്യമാവുകയും , മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വച്ചു യുവജനങ്ങൾക്കായി മൗണ്ടനിയറിംഗ് ബൂട്ട് ക്യാമ്പ് മെയ്‌ 14, 15 തീയതികളിൽ സംഘടിപ്പിക്കുകയുണ്ടായി. 14.15.2022 ന് രാവിലെ 8 മണിക്ക് ആരംഭിച്ച് ക്യാമ്പ് 15.05.2022 ന് വൈകിട്ട് 4 മണിക്ക് അവസാനിച്ചു. മൗണ്ടനിയറിംഗിന്റെ പ്രാഥമിക പാഠങ്ങള്‍, ഉപകരണങ്ങള്‍ പരിചയപ്പെടുത്തല്‍, തുടങ്ങി വിവിധ വിഷയങ്ങള്‍ രണ്ട് ദിവസങ്ങളിലായി പകര്‍ന്ന് നല്കാന്‍ ഇടയായി തീര്‍ന്നു. പര്‍വതാരോഹണം സംബന്ധിച്ച് കൃത്യമായ ധാരണ നല്കാനും, ഇന്ത്യയിലെ മൗണ്ടനിയറിംഗ് സ്ഥാപനങ്ങളും അവയില്‍ നിന്നും ലഭിക്കുന്ന കോഴ്സുകള്‍ മുതലായ വിവിധ വിഷയങ്ങള്‍,പരിശീലനത്തില്‍ നല്കി. ‌ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്ത്,കേരളത്തിൽ ആദ്യമായി നടത്തിയ ക്യാമ്പിൽ, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും 24 വ്യക്തികള്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും ഇത് ഒരു നവ്യാനുഭവമായിരുന്നു. പൂനെയില്‍ നിന്നുള്ള മൗണ്ടനീർ ശ്രീ നിഖിൽ സംഘവൻ, ശ്രീ ലിന്റോ വര്‍ഗ്ഗീസ് വയനാട് , Dr. വി സാം പ്രസാദ്,ന്യു ഡല്‍ഹി , ശ്രീ സിബി വര്‍ഗ്ഗീസ്, ശ്രീമതി മഞ്ജുഷ, ശ്രീ. വിനോദ്, ശ്രീ. അബ്ദുള്‍ സമദ് വയനാട് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. Dr. മൂപ്പൻസ് മെഡിക്കൽ കോളേജില്‍ നിന്നുള്ള പരിശീലക സംഘം,ബേസിക് ലൈഫ് സപ്പോർട്ട് & ഫസ്റ്റ് എയ്ഡ് ഇൽ ക്ലാസ്സ്‌ എടുക്കുകുയും സാക്ഷ്യപത്രം നല്കുകയും ചെയ്തു. കൂടാതെ 6 കിലോമീറ്റര്‍ നീളുന്ന ഒരു ട്രക്കിംഗും കോഴ്സിനോട് അനുബന്ധിച്ച് നടത്തിയിരുന്നു. മാനന്തവാടി സബ് കളക്ടര്‍ ശ്രീമതി ശ്രീലക്ഷ്മി ആര്‍, I A S, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മസൂറിയിൽ ഐ.എ.എസ് അക്കാഡമിയിൽ ട്രെയിനിങ് ചെയ്യുന്ന സമയത്ത് എല്ലാ വാരാന്ത്യത്തിലും ഗ്രൂപ്പായി ട്രക്കിങ്ങിന് പോവുകയും അതിലൂടെ ലഭിച്ച കരുത്തും മനോധൈര്യവും ഐഎഎസ് കാലത്ത് വളരെ പ്രയോജനകരമായിരുന്നു എന്ന് സബ് കളക്ടർ പങ്കുവച്ചത് ബൂട്ട് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. അതുപോലെ ബൂട്ട് ക്യാമ്പിൽ പങ്കെടുത്തവരിൽ 60 ശതമാനത്തോളം പെൺകുട്ടികൾ ആയത് പ്രശംസനീയമായെന്ന് സബ്കലക്ടർ പ്രത്യേകം പരാമർശിച്ചു.മൗണ്ടനിയറിംഗ് വളരെ പ്രാധാന്യത്തോടെ കാണുന്ന ഒരു തലമുറ ഉണ്ടാവട്ടെയെന്ന് ആശംസിക്കുകയും, പങ്കെടുത്തവര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കിയ സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.

Leave a Reply